ലൈംഗികാതിക്രമം; പാലായില്‍ 75കാരനായ ഡോക്ടര്‍ അറസ്റ്റില്‍

ഡോക്ടറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

പാലാ: ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു. മുന്‍ സര്‍ജന്‍ പണിക്കന്‍മാകുടി ഡോ. പി എന്‍ രാഘവന്‍(75) ആണ് പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

മലബന്ധത്തെ തുടര്‍ന്ന് ചികിത്സക്കായി ഡോക്ടറുടെ മുരിക്കുംപുഴയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിയ യുവതിയോടാണ് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഡോക്ടറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: Sexual assault; 75-year-old doctor arrested in Pala

To advertise here,contact us