തിരുവനന്തപുരം: ഗവണ്മെന്റ് അഭിഭാഷകരുടെ ശമ്പളം വര്ധിപ്പിക്കാന് തീരുമാനം, മുന്കാല പ്രാബല്യത്തോടെയാണ് ശമ്പള വര്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഗവണ്മെന്റ് പ്ലീഡര് ആന്ഡ് പബ്ലിക് പ്രോസിക്യൂട്ടര്, അഡീഷണല് ഗവണ്മെന്റ് പ്ലീഡര് ആന്ഡ് അഡീഷണല് പബ്ലിക് പ്രോസിക്യൂട്ടര്, പ്ലീഡര് ടു ഡു ഗവണ്മെന്റ് വര്ക്ക് എന്നിവരുടെ പ്രതിമാസ വേതനമാണ് വര്ധിപ്പിക്കുന്നത്. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് ശമ്പളം വർദ്ധിപ്പിക്കുക. 2022 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് ശമ്പള വര്ധനവ്.
Content Highlight; Government Lawyers to Get Salary Hike