'ആർഎസ്എസിന്റെ കൊടി കാണാൻ നല്ല ചേലുള്ളതെന്ന് വിചാരിക്കും, കോണകം പോലുള്ള കൊടിയാണത്'; എം വി ജയരാജൻ

ആർഎസ്എസിന്റെ ശാഖ മുതൽ പ്രവർത്തിച്ച ആളാണ് കേരളത്തിലെ ഗവർണറെന്ന് എം വി ജയരാജൻ

കണ്ണൂർ: ആർഎസ്എസിനേയും ഗവർണർ രാജേന്ദ്ര ആർലേക്കറേയും വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. ആർഎസ്എസിന്റെ ശാഖ മുതൽ പ്രവർത്തിച്ച ആളാണ് കേരളത്തിലെ ഗവർണറെന്ന് അദ്ദേഹം പറഞ്ഞു.

രാജ്ഭവനിലും ഗവർണർ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഇപ്പോൾ പ്രദർശിപ്പിക്കുന്ന ഒരു ചിത്രമുണ്ട്. ആർഎസ്എസ് പതാക ഏന്തിയ ഒരു സ്ത്രീ. അതിന് അവർ പേരിട്ട് വിളിക്കുന്നു ഭാരതാംബ. ആർഎസ്എസിന്റെ കൊടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കും കാണാൻ നല്ല ചേലുള്ള കൊടിയാണെന്ന്, കോണകം പോലുള്ള കൊടിയാണത് എന്നായിരുന്നു ജയരാജന്‍റെ പ്രതികരണം. അങ്ങനെയുള്ള ഒരു കൊടി ഒരു സ്ത്രീയുടെ കയ്യിൽ കൊടുത്ത് ഇതാണ് ഭാരതാംബ എന്നു പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ. അതൊരു വിശ്വാസത്തിന്റെ ഭാഗമാണോ എന്നും അദ്ദേഹം ചോദിച്ചു.

സി സദാനന്ദൻ എംപിയെ വധിക്കാൻശ്രമിച്ച കേസിൽ സിപിഐഎം പ്രവർത്തകരെ ജയിലിലടച്ച സംഭവത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു ജയരാജന്റെ പ്രതികരണം.

Content Highlights: MV Jayarajan against RSS and Rajendra Arlekar

To advertise here,contact us