ഗൂഢല്ലൂരിൽ കാട്ടാന ആക്രമണം; 60കാരന് ദാരുണാന്ത്യം

എസ്റ്റേറ്റിൽ ജോലിക്ക് പോയ മണിയെ കാട്ടാന ആക്രമിക്കുകയായിരുന്നു

ഗൂഢല്ലൂർ: തമിഴ്‌നാട് ഗൂഢല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി എന്ന 60 കാരനാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ ന്യൂ ഹോപിലെ എസ്റ്റേറ്റിൽ ജോലിക്ക് പോയ മണിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആൾ ഓടിരക്ഷപ്പെട്ടു. നിരന്തരം കാട്ടാന ശല്യമുള്ള പ്രദേശമാണ് ഇവിടം.

Content Highlight: Elephant attack at Gudalur men dead

To advertise here,contact us