കൊച്ചി: മുന് മുഖ്യമന്ത്രി കെ കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് കോണ്ഗ്രസ് നേതാവ് കെ മുരളീധരന്. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രമോഷന് ഭാവിയിലും തടസം ഉണ്ടാകില്ലെന്ന് കെ മുരളീധരന് പറഞ്ഞു. തൃശൂര് സാഹിത്യ അക്കാദമി ഹാളില് നടന്ന എം എ ജോണ് പുരസ്കാര സമര്പ്പണ വേദിയിലായിരുന്നു പരാമര്ശം.
കെ കരുണാകരന്റെ മനസ്സില് വേദന ഉണ്ടാക്കിയവര് പൊങ്ങേണ്ട സമയത്ത് ദേശീയപാത തകര്ന്നതുപോലെ താഴോട്ട് പതിക്കുകയായിരുന്നുവെന്നും കെ കരുണാകരനില് നിന്ന് കിട്ടിയ ശാപമാണ് കാരണമെന്നും കെ മുരളീധരന് കൂട്ടിച്ചേര്ത്തു.
അതേസമയം താന് ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചയാളാണ് കെ മുരളീധരനെന്ന് വി ഡി സതീശനും പ്രതികരിച്ചു. മുരളീധരന് പറയുന്നത് നൂറു ശതമാനവും സത്യസന്ധമായാണെന്നും ഇത് കാലം തെളിയിക്കുമെന്നും സതീശന് കൂട്ടിച്ചേര്ത്തു.
Content Highlights: K Muraleedharan says VD Satheesan has not been cursed by Karunakaran