ആധാര്‍ ചതിച്ചു;16കാരി പ്രസവിച്ച സംഭവം,തെറ്റായ വിവരം നല്‍കി ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,കേസ്

ദിവസങ്ങള്‍ക്ക് മുമ്പ് പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു.

കൊച്ചി: ഫോര്‍ട്ടുകൊച്ചി താലുക്ക് ആശുപത്രിയില്‍ 16 കാരി പ്രസവിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തെറ്റായ വിവരം നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. കഴിഞ്ഞ മാസം 23നായിരുന്നു പ്രസവം

കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ മാതാവിന്റെ ആധാര്‍ വിവരങ്ങള്‍ കുടി കൊടുത്തിരുന്നു. ഇതോടെയാണ് വിവരം പുറത്തായത്. പള്ളുരുത്തി പൊലീസാണ് കേസെടുത്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു. പാപ്പിനിശ്ശേരിയില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് പതിനേഴുകാരി പ്രസവിച്ചത്. ഭാര്യയും സേലം സ്വദേശിനിയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നിയമപ്രകാരം സേലത്തുവെച്ച് വിവാഹിതരായ ഇവര്‍ പിന്നീട് പാപ്പിനിശ്ശേരിയില്‍ താമസമാക്കുകയായിരുന്നു.

ആശുപത്രി അധികൃതര്‍ ഭാര്യയുടെ വയസ്സ് ചോദിച്ചപ്പോള്‍ 17 എന്ന് പറഞ്ഞതിന് പിന്നാലെ അധിക്യതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിപ്രകാരമാണ് പൊലീസ്

കേസ് രജിസ്റ്റര്‍ചെയ്തത്. വളപട്ടണം ഇന്‍സ്‌പെക്ടര്‍ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി പോക്‌സോ കേസ് പ്രകാരം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത് കോടതിയില്‍ റിമാന്‍ഡ് ചെയ്തു.

Content Highlights: Police case filed in 16-year-old's birth

To advertise here,contact us