തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെ തള്ളി ടെക്നിക്കൽ ഓഫീസർ ജോബി മാത്യു. നെഫ്രോസ്കോപ്പ് റിപ്പയറിന് നൽകിയിട്ടില്ലെന്നാണ് ജോബി മാത്യുവിന്റെ വാദം. ഡിഎംഇയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ടിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. റിപ്പയറിന് അയച്ചാൽ മൂവ്മെൻ്റ് രജിസ്റ്ററിൽ രേഖപ്പെടുത്തണം. മൂവ്മെൻ്റ് രജിസ്റ്റർ പരിശോധിച്ചപ്പോൾ നെഫ്രോസ്കോപ്പ് അയച്ചിട്ടില്ലെന്ന് വ്യക്തമായി. ടെക്നിക്കൽ ഓഫീസറാണ് മൂവ്മെൻ്റ് രജിസ്റ്ററിൻ്റെ മേലധികാരി. മുറിയിലെ പെട്ടിയിൽ ഉണ്ടായിരുന്നത് റിപ്പയർ ചെയ്തതിന് ശേഷമുള്ള നെഫ്രോസ്കോപ്പ് ആണെന്നായിരുന്നു ഡോ. ഹാരിസിൻ്റെ വിശദീകരണം.
നേരത്തെ ഡോ. ഹാരിസിന്റെ മുറിയിൽ നിന്ന് പുതിയ മോസിലോസ്കോപ്പിന്റെ ബില്ല് കണ്ടെത്തി എന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ വാദം തെറ്റെന്ന് വ്യക്തമാകുന്ന രേഖ റിപ്പോർട്ടറിന് കിട്ടിയിരുന്നു. ഉപകരണങ്ങൾ നന്നാക്കാൻ കൊടുത്ത സ്ഥാപനം തിരിച്ചു നൽകിയ ഡെലിവറി ചലാനാണ് ബില്ലെന്ന തരത്തിൽ പുറത്തുവന്നത്.
ഡോ. ഹാരിസ് ചിറക്കലിന്റെ മുറിയിൽ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം അവിടെ കണ്ടെത്തിയെന്നുമായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഹാരിസിന്റെ മുറിയിൽ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്കോപ്പ് കണ്ടെത്തിയെന്നും എന്നാൽ ഇക്കാര്യത്തിൽ വ്യക്തത കുറവുണ്ടെന്നും പ്രിൻസിപ്പൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
Content Highlights: Technical Officer Joby Mathew rejects Dr. Harris Chirackal