വാഴക്കുളം പള്ളിയിലെ ഭണ്ഡാരത്തില്‍ നിന്ന് പണമെടുക്കാന്‍ കള്ളന്റെ ശ്രമം; പക്ഷെ വിധി മറ്റൊന്നായി പോയി

കാന്തം ഉപയോഗിച്ചാണ് ഭണ്ഡാരങ്ങളില്‍ നിന്നും പണമെടുത്തത്

കൊച്ചി: പള്ളിയിലെ ഭണ്ഡാരത്തില്‍ നിന്ന് പണമെടുക്കാനെത്തി കുടുങ്ങി പോയ ഒരു കള്ളന്റെ അവസ്ഥയാണ് എറണാകുളം ജില്ലയില്‍ നിന്നുള്ളത്. വാഴക്കുളം പള്ളിയിലെത്തിയ കള്ളനാണ് പൊലീസ് പിടിയിലായത്.

എറണാകുളം വാഴക്കുളം ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിലെ ഭണ്ഡാരത്തില്‍ നിന്ന് പണം കൈക്കലാക്കാനാണ് കള്ളനെത്തിയത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മടവൂര്‍ വെട്ടിക്കാക്കുടിയില്‍ മുരളി(46) ആണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.

കാന്തം ഉപയോഗിച്ചാണ് ഭണ്ഡാരങ്ങളില്‍ നിന്നും പണമെടുത്തത്. ഇതിനിടെ ഫോണ്‍ ഭണ്ഡാരത്തിലേക്ക് വീണു. ഇതോടെ തൂമ്പ ഉപയോഗിച്ച് ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിച്ചത് കള്ളന് പണിയാവുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ ഉണരുകയും മോഷ്ടാവിനെ കൈയ്യോടെ പിടികൂടുകയും ചെയ്തു. സ്ഥലത്തെത്തിയ മൂവാറ്റുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

To advertise here,contact us