ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. പത്തനംതിട്ട ഡിസിസി പ്രസിഡന്റിനടക്കം 30ഓളം ആളുകള്‍ക്കാണ് ഊമക്കത്ത് ലഭിച്ചത്. കട്ടപ്പനയിലും തിരുവനന്തപുരത്തും അശ്ലീല പോസ്റ്ററുകളും പ്രചരിച്ചു.
സി പി മാത്യൂവിനും കുടുംബത്തിനും എതിരെയുള്ള അശ്ലീല പ്രചരണങ്ങളായിരുന്നു ഊമക്കത്തിന്റെ ഉള്ളടക്കം. സംഭവത്തില്‍ മാത്യുവിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കി. സ്ത്രീത്വത്തെ അപമാനിക്കല്‍ കുറ്റം ചുമത്തി തൊടുപുഴ പൊലീസ് കേസെടുത്തു. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക എന്നാണ് സൂചനകള്‍. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് സി പി മാത്യു അനുകൂലികള്‍ ആരോപിച്ചു. കഴിഞ്ഞ മാസം 15നായിരുന്നു ഒരേ സമയത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
Content Highlight; Defamation campaign against Idukki DCC President CP Mathew and his family