തൃശൂർ കോടാലിയിൽ സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നു; ഒഴിവായത് വൻ അപകടം

മൂന്നുവർഷം മുമ്പ് കോസ്റ്റ്ഫോർഡാണ് കെട്ടിടം നിർമ്മിച്ചത്

തൃശൂർ: കോടാലിയിൽ സർക്കാർ എൽപി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നു. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അതിനാൽ തന്നെ വലിയ അപകടമാണ് ഒഴിവായത്. മൂന്നുവർഷം മുമ്പാണ് കോസ്റ്റ്ഫോർഡാണ് കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയത്. പ്രധാനമായും ഇഷ്ടികകൊണ്ടുള്ള കെട്ടിട നിർമാണ രീതിയാണ് കോസ്റ്റ്ഫോർഡിന്റേത്.

എംഎൽഎ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം. 54 ലക്ഷം രൂപയായിരുന്നു ചെലവ്. ആറോളം ഫാനുകൾ തകർന്നുവീണിട്ടുണ്ട്. മുൻ മന്ത്രി സി രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്തുവർഷത്തോളമെടുത്താണ് കെട്ടിടം നിർമിച്ചത്. ബിജെപിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് സ്കൂളിൽ നടക്കുന്നത്.

കെട്ടിട നിർമാണത്തിലെ അഴിമതി ആരോപിച്ചാണ് പ്രതിഷേധം. അശാസ്ത്രീയമായ നിർമാണമാണിതെന്നും വെള്ളം വന്ന് ഈർപ്പം നിൽക്കുകയാണെന്നും രാവിലെ വരുന്ന കുട്ടികളെ ഇവിടെയാണ് ഇരുത്തുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Content Highlights: roof of the school auditorium collapsed in thrissur

To advertise here,contact us