ഇന്‍സ്റ്റഗ്രാംഗ്രൂപ്പില്‍ പോസ്റ്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം;തൃശ്ശൂരില്‍ 16കാരന് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം

മര്‍ദ്ദിക്കാനുള്ള കൃത്യമായ കാരണം മനസ്സിലാക്കുന്നില്ലെന്നും പരാതിക്കാരനും കുട്ടിയുടെ അച്ഛനുമായ ജെയ്‌സണ്‍ പറഞ്ഞു

തൃശ്ശൂര്‍: ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘം ചേര്‍ന്ന് പതിനാറു വയസ്സുകാരന് സഹപാഠികളുടെ ക്രൂര മര്‍ദ്ദനം. പതിനാറുകാരനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കാരമുക്ക് എസ്എന്‍ജി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ എല്ലാവരും.

കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ അന്തിക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. 25ഓളം കുട്ടികള്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ ആയിരുന്നു മകനെ മര്‍ദിച്ചതെന്ന് പരാതിക്കാരനും കുട്ടിയുടെ അച്ഛനുമായ ജെയ്‌സണ്‍ പറഞ്ഞു. അക്രമികളായ വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അധ്യാപകര്‍ക്ക് കഴിഞ്ഞില്ല. അദ്ധ്യാപകര്‍ ഇടപെട്ടിട്ടും കുട്ടികള്‍ മകനെ മര്‍ദ്ദിച്ചുവെന്നും ജെയ്‌സണ്‍ പറഞ്ഞു.

തലയോട്ടില്‍ പൊട്ടലുണ്ട്. മൂക്കിന്റെ എല്ലിനും പൊട്ടലുണ്ട്. മര്‍ദ്ദിക്കാനുള്ള കൃത്യമായ കാരണം മനസ്സിലാക്കുന്നില്ലെന്നും ജെയ്‌സണ്‍ പറഞ്ഞു.

Content Highlights: 16-year-old brutally beaten by classmates in Thrissur

To advertise here,contact us