കൊച്ചി: സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സിനിമ കോൺക്ലേവിൽ നടത്തിയ ദളിത് വിരുദ്ധ പരാമർശത്തില് പ്രതികരിച്ച് ആദിവാസി വിഭാഗത്തിൽ നിന്നുളള ചലച്ചിത്ര പ്രവർത്തക ലീല സന്തോഷ്.അമ്പത് ലക്ഷം കൊണ്ട് സിനിമ എടുക്കുന്ന അടൂർ സാറിന് ഒരു സിനിമ ചെയ്യാൻ എത്രത്തോളം ചെലവാകുമെന്ന് മനസിലാവാത്തത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്ന് ലീല സന്തോഷ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ലീല സന്തോഷിന്റെ പ്രതികരണം. ഏതു തരം സിനിമ ആണെങ്കിലും അതിന്റെ ബഡ്ജറ്റ്, തിരക്കഥയുടെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും ലീലാ സന്തോഷ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഞാൻ കെസിഎഫ്ടിസിയുടെ ഫണ്ട് അപ്ലൈ ചെയ്ത ഒരാളാണ്. മൂന്ന് മാസം ട്രെയിനിങ് അടക്കം ഉള്ള പ്രോസസിങ് കഴിഞ്ഞു. ഇന്റർവ്യൂ ഒക്കെ കഴിഞ്ഞു ഒരു വർഷം കൊണ്ട് തിരഞ്ഞു എടുക്കുന്നവർക്കാണ് ഫണ്ട് കൊടുക്കുന്നത്. പിന്നെ 50 ലക്ഷം കൊണ്ട്, സിനിമ എടുക്കുന്ന അടൂർ സാറിനു ഒരു സിനിമ ചെയ്യാൻ എത്രോളം ആവും എന്നത് മനസിലാവാത്തത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. സ്ത്രീകൾക്കും, sc st യിൽ പെടുന്നവർക്കും പ്രത്യേക ട്രെയിനിങ് വേണം എന്ന് പറയുന്നതും മനസ്സിൽ ആവുന്നില്ല!. ഏതു തരം സിനിമ ആണെങ്കിലും അതിന്റെ ബഡ്ജറ്റ്, തിരക്കഥയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.
അതേ സമയം, ഇന്ന് മാധ്യമങ്ങളെ കണ്ട അടൂര്, പറഞ്ഞതില് ഉറച്ചുനില്ക്കുകയായിരുന്നു. താന് പറഞ്ഞതില് തെറ്റില്ലെന്നും വ്യാഖ്യാനിച്ചെടുത്തതിന് താന് ഉത്തരവാദിയല്ലെന്നുമായിരുന്നു പ്രതികരണം. ദളിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നും അവര് സിനിമയെ പഠിക്കണമെന്നാണ് പറഞ്ഞതെന്നും അടൂര് മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ ഉന്നമനം തന്റെയും ലക്ഷ്യമാണ്. സിനിമ എടുക്കണമെങ്കില് ആഗ്രഹം മാത്രം പോര, അതിനെക്കുറിച്ച് പഠിക്കണം. പടമെടുത്ത പലരും തന്നെ വന്നുകണ്ടിട്ടുണ്ട്. അവരുടെ പടം കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അവര്ക്ക് ട്രെയിനിംഗ് വേണമെന്ന് താന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
പരാമര്ശത്തിനെതിരെ വേദിയില് വെച്ച് തന്നെ മറുപടി നല്കിയ സംഗീത നാടക അക്കാദമി ഉപാധ്യക്ഷ പുഷ്പവതി പൊയ്പ്പാടത്തിനെയും അദ്ദേഹം വിമര്ശിച്ചു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുകുട്ടിയാണ് എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചത്. അവര് അവിടെ എങ്ങനെ വന്നു എന്നറിയില്ല. സംഗീതനാടക അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. താന് പറഞ്ഞത് എന്താണെന്ന് മനസിലാക്കിയിട്ടുവേണം പ്രതിഷേധിക്കാന്. ശ്രദ്ധിക്കപ്പെടാന് വേണ്ടിയാണ് അവരങ്ങനെ ചെയ്തത്. ഇന്നത്തെ പത്രത്തിലെല്ലാം അവരുടെ പടമില്ലേ. അതില് കൂടുതല് അവര്ക്കെന്താ വേണ്ടതെന്നും അടൂര് ചോദിച്ചിരുന്നു.
സിനിമാ കോണ്ക്ലേവിന്റെ അവസാന ദിനമായ ഇന്നലെയായിരുന്നു അടൂരിന്റെ വിവാദ പരാമര്ശം. സ്ത്രീകള്ക്കും ദളിത് വിഭാഗങ്ങള്ക്കും സിനിമ നിര്മിക്കാന് സര്ക്കാര് നല്കുന്ന ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു അടൂര് നിലപാട് പറഞ്ഞത്. സര്ക്കാരിന്റെ ഫണ്ടില് സിനിമ നിര്മിക്കാന് ഇറങ്ങുന്നവര്ക്ക് മൂന്ന് മാസത്തെ ഇന്റന്സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂര് പറഞ്ഞിരുന്നു. സര്ക്കാര് പട്ടികജാതി പട്ടികവര്ഗത്തിന് നല്കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല് ഈ തുക മൂന്ന് പേര്ക്കായി നല്കണം. മൂന്ന് മാസത്തെ പരിശീലനം നല്കണം. അവര്ക്ക് മൂന്ന് മാസം വിദഗ്ദരുടെ പരിശീലനം നല്കണമെന്നും അടൂര് പറഞ്ഞിരുന്നു.
ഇതിനെതിരെ ഗായികയും സംഗീത, നാടക അക്കാദമി ഉപാധ്യക്ഷയുമായ പുഷ്പവതി പൊയ്പ്പാടത്ത് വേദിയില്വെച്ചുതന്നെ പ്രതികരിച്ചു. തൊട്ടുപിന്നാലെ പ്രതികരിച്ച് മന്ത്രി സജി ചെറിയാനും രംഗത്തെത്തി. കൂടുതല് സിനിമകള്ക്ക് കൂടുതല് പണം നല്കണമെന്നും അതൊരു തെറ്റായി താന് കാണുന്നില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വേദിയില് വെച്ചുതന്നെ അടൂരിന് മറുപടി നല്കി. കൂടുതല് പണം നല്കുമ്പോള് ലാഭം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പട്ടിക ജാതി, പട്ടിക വര്ഗങ്ങള്ക്ക് 98 വര്ഷമായിട്ടും സിനിമയില് മുഖ്യധാരയില് എത്താന് കഴിഞ്ഞിട്ടില്ലെന്നും അവര്ക്ക് സഹായം നല്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകള്ക്കും അതേ പരിഗണന നല്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Content Highlights: Leela Santhosh Facebook Post Against Adoor Gopalakrishnan