കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് റൂമിൻ്റെ താക്കോൽ കാണാതായി; വി സിയുടെ അറിവോടെ മാറ്റിയതെന്ന് ആരോപണം

വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരം താക്കോൽ മാറ്റി എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് റൂമിൻ്റെ താക്കോൽ കാണാതായി. വൈകുന്നേരം സെക്യൂരിറ്റി ഓഫീസർ പരിശോധിച്ചപ്പോഴാണ് താക്കോൽ കാണാതായ വിവരം അറിയുന്നത്. വിവരം സെക്യൂരിറ്റി ഓഫീസർ രജിസ്ട്രാറെ ധരിപ്പിച്ചു.

വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരം താക്കോൽ മാറ്റി എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം. നിർണായക രേഖകൾ റൂമിൽ നിന്ന് മാറ്റാനാണ് നീക്കമെന്നും ആക്ഷേപമുയരുന്നുണ്ട്. ഇത് അസാധാരണമായ സംഭവമാണെന്നും ദുരൂഹതയുണ്ടെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.

രജിസ്ട്രാർ നൽകിയ കേസ് പരിഗണിക്കാനിരിക്കെ സുപ്രധാന രേഖകൾ കടത്താനുള്ള നീക്കമാണോയിതെന്ന് സംശയമുണ്ട്. വിസിയുടെ അറിവോടെയാണ് എടുത്തതെന്ന് സംശയിക്കുന്നുവെന്നും അവർ പറഞ്ഞു. സിൻഡിക്കേറ്റ് റൂമിൽ നിന്ന് രേഖകൾ കടത്താനാണെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ കൂട്ടിച്ചേർത്തു.

അതിനിടെ കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ പൊലീസിൽ പരാതി നൽകി. അഡ്വ. ജി മുരളീധരൻ, ഷിജു ഖാൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. സർവകലാശാല സിൻഡിക്കേറ്റ് റൂമിൽ അനധികൃതമായി പ്രവേശിച്ചു, ജീവനക്കാരെ ഭീഷണിപ്പെടുത്തി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി. ഫയലുകൾ മിനി കാപ്പന് നൽകരുതെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ജീവനക്കാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിനി കാപ്പൻ പൊലീസിനെ സമീപിച്ചത്.

അഡ്വ. ജി മുരളീധരൻ, ഷിജു ഖാൻ എന്നിവർക്കെതിരെയാണ് പരാതി

പരാതി നൽകിയത്

സർവകലാശാല സിൻഡിക്കേറ്റ് റൂമിൽ അനധികൃതമായി പ്രവേശിച്ചുഫയലുകൾ മിനി കാപ്പന് നൽകരുതെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ജീവനക്കാർ നൽകിയ പരാതിയിലാണ് നടപടി

Content Highlights: Syndicate Room Key is missing at Kerala University

To advertise here,contact us