കളിക്കുന്നതിനിടെ വെള്ളക്കുഴിയില്‍ വീണു; നാലര വയസുകാരന് ദാരുണാന്ത്യം

സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ കരച്ചില്‍കേട്ട് നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട കുട്ടിയെ കണ്ടത്

പാലക്കാട്: പാലക്കാട് വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി ജോമോന്റെ മകന്‍ ഏബല്‍ (4) ആണ് മരിച്ചത്. തരിശുഭൂമിയിലെ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയില്‍ പെട്ടാണ് കുട്ടി മരിച്ചത്. കളിക്കുന്നതിനിടെ വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ കരച്ചില്‍കേട്ട് നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട കുട്ടിയെ കണ്ടത്.

Content Highlights- Four-and-a-half-year-old boy dies after falling into a puddle while playing

To advertise here,contact us