തൃശ്ശൂര്: സി സി മുകുന്ദന് എംഎല്എയുടെ വരുമാനം സംബന്ധിച്ച് ഫേസ്ബുക്കില് കുറിപ്പ് പങ്കുവെച്ച കോണ്ഗ്രസ് വക്താവ് സന്ദീപ് വാര്യര്ക്ക് മറുപടിയുമായി എംഎല്എയുടെ മുന് പേഴ്സണല് അസിസ്റ്റന്റ് അസ്ഹര് മജീദ്. കള്ളക്കണക്ക് നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദീപ് വാര്യരുടെ സര്ട്ടിഫിക്കറ്റ് നാട്ടിക എംഎല്എയ്ക്ക് വേണ്ടെന്ന് തുടങ്ങുന്ന കുറിപ്പിലാണ് അസ്ഹര് മജീദ് കണക്കുകള് പങ്കുവെച്ചത്. കേരളത്തിലെ ഒരു നിയമസഭാ സാമാജികന് പ്രതിമാസം 70,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങള് എല്ലാം ചേര്ത്ത് ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപയും ലഭിക്കുന്നുവെന്നാണ് അറിവ് എന്നായിരുന്നു സന്ദീപ് വാര്യയുടെ കുറിപ്പ്. എംഎല്എയുടെ ചോര്ന്നൊലിക്കുന്ന വീട് ജപ്തിയിലാണെന്ന വാര്ത്തകള്ക്ക് പിന്നാലെയാണ് 'വരുമാനക്കണക്കി'ൽ ആരോപണവുമായി സന്ദീപ് വാര്യര് രംഗത്തെത്തിയത്.
'അലവന്സായി കിട്ടുന്ന കാശ് സി സി മുകുന്ദന്റെ കൈയ്യില് നില്ക്കില്ല. കിട്ടുന്ന അലവന്സില് പകുതിയും രാവിലെ വീട്ടിലും ഓഫീസിലും അദ്ദേഹത്തെ കാണാന് വരുന്ന നിര്ധന രോഗികള്ക്ക് 1000/ , 2000/ രൂപയും ആയി മരുന്ന് വാങ്ങാന് ഞങ്ങള് പോലും അറിയാതെ നല്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും പാവപ്പെട്ട 4500 ഓളം രോഗികള്ക്ക് 4 വര്ഷത്തിനുള്ളില് 15 ഓളം കോടി രൂപയാണ് എംഎല്എ ഓഫീസ് മുഖാന്തിരമുള്ള അപേക്ഷകളില് ലഭിച്ചിരിക്കുന്നത്. സന്ദീപ് വാര്യരുടെ പാര്ട്ടിയിലെ എംഎല്എമാരുമായി മുകുന്ദേട്ടനെ താരതമ്യപ്പെടുത്തുമ്പോളാണ് വിശ്വസിക്കാന് ഇത്ര പെടാപാട്, അസ്ഹര് മജീദ് ഫേസ്ബുക്കില് കുറിച്ചു.
അസ്ഹര് മജീദിന്റെ കുറിപ്പിന്റെ പൂര്ണ്ണരൂപം-
കള്ള കണക്ക് നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സംഘി സന്ദീപ് വാര്യരെ??നിന്റെയൊന്നും സ്വഭാവ സര്ട്ടിഫിക്കറ്റ് നാട്ടിക MLA സി സി മുകുന്ദന് ആവശ്യമില്ല.സി സി മുകുന്ദന് ആരാണെന്നും , എന്താണെന്നും നാട്ടികയിലെ ജനങ്ങള്ക്കറിയാം .അത് കൊണ്ടാണ് നാട്ടികയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തില് സി സി മുകുന്ദന് ജയിച്ചതും.കഴിഞ്ഞ 3 ദിവസം നാട്ടിക MLA യെ കാണാന് വീട്ടില് എത്തിയത് രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ്. അതില് സന്ദീപ് വാര്യരുടെ പഴേ പാര്ട്ടിക്കാരും , സന്ദീപ് വാര്യരുടെ പുതിയ പാര്ട്ടിക്കാരും പെടും.സി സി മുകുന്ദന് സത്യസന്ധമായ ജീവിതം നയിക്കുന്ന വ്യക്തിയായത് കൊണ്ട് തന്നെയാണ് വിവിധ മാധ്യമങ്ങളിലും , ചാനലുകളിലും ഈ വാര്ത്തകള് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്.ചെറുപ്പത്തിലെ കുടുംബത്തിലെ പട്ടിണി മാറ്റാന് ചുമട്ട് തൊഴിലാളിയായി ജീവിതം ആരംഭിച്ച വ്യക്തിയാണ്.അതെ സി സി മുകുന്ദന്റെ കയ്യില് അലവന്സായി കിട്ടുന്ന കാശ് നില്ക്കില്ല.4 വര്ഷത്തോളം അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന എനിക്ക് അറിയാം കിട്ടുന്ന അലവന്സില് പകുതിയും രാവിലെ വീട്ടിലും, ഓഫീസിലും അദ്ദേഹത്തെ കാണാന് വരുന്ന നിര്ധന രോഗികള്ക്ക് 1000/- , 2000/- രൂപയും ആയി മരുന്ന് വാങ്ങാന് ഞങ്ങള് പോലും അറിയാതെ നല്കുന്നത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും പാവപ്പെട്ട 4500 ഓളം രോഗികള്ക്ക് 4 വര്ഷത്തിനുള്ളില് 15 ഓളം കോടി രൂപയാണ് MLA ഓഫീസ് മുഖാന്തിരമുള്ള അപേക്ഷകളില് ലഭിച്ചിരിക്കുന്നത്.സന്ദീപ് വാര്യരുടെ പാര്ട്ടിയിലെ MLA മാരുമായി മുകുന്ദേട്ടനെ താരതമ്യപ്പെടുത്തുമ്പോളാണ് വിശ്വസിക്കാന് ഇത്ര പെടാപാട്.പിന്നെ ഒരു അര്ധ രാത്രി തൃശൂരില് സന്ദീപ് വാര്യര് ഡിങ്കോള്ഫിക്കായി പോയി സ്വന്തം പാര്ട്ടിക്കാരില് നിന്നും തല്ല് വാങ്ങിയ ചരിത്രം ഇന്നും ഞങ്ങള് ഓര്മ്മിക്കുന്നുണ്ട്. BJPയില് നിന്നും കോണ്ഗ്രസ്സിലേക്ക് പാര്ട്ടി മാറി ചെന്നിട്ടും സംഘി മനസ്സ് ഇപ്പോളും അവിടെ തന്നെ നിലനില്ക്കുന്നു.ഇടക്കിടെ കാലും നിലപാടും മാറുന്നവനല്ല സി സി മുകുന്ദന്. അന്നും ഇന്നും എന്നും കമ്മ്യൂണിസ്റ്റ്ക്കാരനാണ്??ശരിയായ കണക്ക് ഇതാ - ??സി സി മുകുന്ദന് MLA ക്ക് ലഭിക്കുന്ന അലവന്സ്മാസത്തില് 50000/-മാസത്തിലെ ചെലവ് - വാഹനത്തിന്റെ ലോണ് അടവ്, ( നിയമസഭ ) - 18265 /- രൂപക്യാര്ട്ടേഴ്സ് റെന്റ് : 65 /-Balance - 31,735 രൂപപാര്ട്ടി അലവന്സ് - 3000/-ക്യാമ്പ് ഓഫീസ് റെന്റ്, - 7000/-ഓഫീസ് വൈദ്യുതി ചാര്ജ് - 1500ബാക്കി തുക - 20,235MLA യുടെ ദൈനം ദിനം ചിലവുകള്ക്കായി ഉപയോഗിക്കാന് ഒരു മാസം കഴിയുന്നത് 20,235 രൂപമാസം തോറും നല്കുന്ന ശമ്പള ബില്ലിന്റെ പകര്പ്പ് ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു.sandeep. g. warrier കുറച്ച് ലൈക്ക് കിട്ടാന് കള്ളത്തരം വിളിച്ച് പറയരുത്, 70000 മുതല് ലക്ഷങ്ങള് ഒരു MLA ക്ക് കിട്ടുന്നതെങ്കില് സംഘി വാര്യര് അത് തെളിയിക്ക്
Content Highlights: C C Mukundan MLA PA About His Revenue and Replied to sandeep varier