വര്‍ക്കലയില്‍ സൗഹൃദം നടിച്ച ശേഷം ഭക്ഷണം വാങ്ങി നൽകി,പിന്നാലെ യുവാവിൻ്റെ ഫോൺ കവർന്നു മോഷ്ടടാവ് കടന്നുകളഞ്ഞു

വർക്കല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഫ്സലിന്റെ ബൈക്ക് ആണ് മോഷണം പോയത്

തിരുവനന്തപുരം: ഭക്ഷണം വാങ്ങി നൽകി യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടാവ് കവർന്ന് കടന്നു കളഞ്ഞു. വർക്കല നഗരസഭയുടെ വാഹന പാർക്കിംഗ് ഏരിയയിലായിരുന്നു മോഷണം. പാർക്കിംഗ് ഏരിയയിലെ വാഹനങ്ങളുടെ സൂക്ഷിപ്പുകാരനായ സുരേഷിൻ്റെ ഫോണാണ് കവർന്നത്. ആദ്യം സുരേഷിനോട് സൗഹൃദം നടിച്ച പ്രതി ഭക്ഷണം വാങ്ങി നൽകുകയായിരുന്നു പിന്നാലെ കയ്യിലെ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു ബൈക്കും കൊണ്ടാണ് മോഷ്ടാവ് മുങ്ങിയത്. വർക്കല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഫ്സലിന്റെ ബൈക്ക് ആണ് മോഷണം പോയത്.

Content Highlights- After pretending to be friendly, the thief bought food for the young man; then stole his phone

To advertise here,contact us