പാലക്കാട്: മലമ്പുഴ വനയോര മേഖലയിലെ പി ടി അഞ്ചാമനെന്ന ചുരുളിക്കൊമ്പന് ഉടന് ചികിത്സ നല്കാന് തീരുമാനം. കണ്ണിന് പരിക്കേറ്റു കാഴ്ചശക്തി കുറഞ്ഞ കാട്ടാനയെ പിടികൂടാന് വയനാട്ടില് നിന്നുള്ള രണ്ട് കുങ്കിയാനകളെ പാലക്കാട്ടെത്തിക്കും. ഈ ആഴ്ച തന്നെ കുങ്കിയാനകളെത്തും.
ഡോ. അരുണ് സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ആനയെ ചികിത്സിക്കുക. ആദ്യം മയക്കുവെടിവെച്ച ശേഷം കാട്ടില് വെച്ച് തന്നെ ചികിത്സിക്കും. പിന്നീട് ആരോഗ്യം വിലയിരുത്തിയ ശേഷം തുടര് നടപടി സ്വീകരിക്കും.
ചികിത്സ നല്കുന്നതിന് മുന്നോടിയായ കഴിഞ്ഞ ദിവസം ദൗത്യ സംഘം നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. നിലവില് ഇവരുടെ നിരീക്ഷണ വലയത്തിലാണ് ആനയുള്ളത്. നേരത്തെ പൈനാപ്പിളിലും പഴങ്ങളിലും മരുന്ന് വെച്ച് ആനയ്ക്ക് ചികിത്സ നല്കിയിരുന്നു.
Content Highlights: Decision to provide immediate treatment to PT Tusker Five