കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകർക്ക് നേരെ കോൺഗ്രസ് ആക്രമണമെന്ന് പരാതി. പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുടെ ഭർത്താവുമടക്കം ആശുപത്രിയിൽ ചികിത്സ തേടി. മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തിയെന്നാണ് ആരോപണം. കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡിൽ കോളനിപ്പടിയിലാണ് സംഭവം.
പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, പഞ്ചായത്തംഗം അമ്പിളി, ഭർത്താവ് വിജിൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു മനുഷ്യച്ചങ്ങല. കോൺഗ്രസുകാർ സമരത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചെന്നും ആരോപണമുണ്ട്. എന്നാൽ ആരോപണം നിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി. 'ട്വന്റി 20 പ്രവർത്തകർ ഇങ്ങോട്ടുവന്ന് പ്രശ്നം ഉണ്ടാക്കി'യെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
Contrnt Highlights: Complaint alleges Congress attack on Twenty20 workers in Kizhakkambalam