നിയമസഭ തെരഞ്ഞെടുപ്പ്:50സീറ്റുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി;25 ഇടത്തെ പട്ടിക റിപ്പോർട്ടറിന്

തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്തേക്കും സ്ഥാനാർഥി വോട്ടർമാർക്ക് പരിചിതനായി മാറണമെന്നാണ് നിർദേശം

ന്യൂഡൽഹി: 2026ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കും. 50 സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതോടെ മണ്ഡലത്തിൽ കൂടുതൽ സജീവമാകാൻ സ്ഥാനാർഥികൾക്ക് അവസരമൊരുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയമാകുമ്പോഴേക്ക് സ്ഥാനാർഥികൾ വോട്ടർമാർക്ക് പരിചിതരായി മാറണമെന്നാണ് നിർദേശം.

സ്ഥാനാർത്ഥി സാധ്യതാ പട്ടിക റിപ്പോർട്ടർ പുറത്തുവിടുന്നു. ബിജെപി ഏറ്റവും സാധ്യത കൽപ്പിക്കുന്ന 25 മണ്ഡലങ്ങളിലെ പട്ടികയാണ് പുറത്തുവിടുന്നത്.

  • നേമം - രാജീവ് ചന്ദ്രശേഖർ
  • വട്ടിയൂർക്കാവ് - പത്മജ വേണുഗോപാൽ
  • കഴക്കൂട്ടം - വി മുരളീധരൻ
  • ആറ്റിങ്ങൽ - പി സുധീർ
  • കാട്ടാക്കട - പി കെ കൃഷ്ണദാസ്
  • കോവളം - എസ് സുരേഷ്
  • തൃശ്ശൂർ - എം.ടി രമേശ്
  • നാട്ടിക - രേണു സുരേഷ്
  • മണലൂർ - എ.എൻ രാധാകൃഷ്ണൻ
  • പുതുക്കാട് - ശോഭ സുരേന്ദ്രൻ / പി.അനീഷ്
  • ഒല്ലൂർ - ബി.ഗോപാലകൃഷ്ണൻ
  • തിരു.സെൻട്രൽ - ജി .കൃഷ്ണകുമാർ
  • കോന്നി - കെ സുരേന്ദ്രൻ
  • ആറൻമുള - കുമ്മനം രാജശേഖരൻ
  • തിരുവല്ല - അനൂപ് ആന്റണി
  • പൂഞ്ഞാർ - ഷോൺ ജോർജ്
  • കായംകുളം - ശോഭ സുരേന്ദ്രൻ
  • അമ്പലപ്പുഴ - സന്ദീപ് വചസ്പതി
  • ചെങ്ങന്നൂർ - മനു പ്രസാദ്
  • തൃപ്പൂണിത്തുറ - പി. ശ്യാംരാജ്
  • പാലക്കാട് - പ്രശാന്ത് ശിവൻ
  • മലമ്പുഴ- സി കൃഷ്ണകുമാർ
  • മഞ്ചേശ്വരം - എം എൽ അശ്വനി
  • ഷൊർണ്ണൂർ - ശങ്കു ടി ദാസ്

Content Highlights: Assembly elections BJP to announce candidates for 50 seats early

To advertise here,contact us