കൊച്ചി: മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയില് ഉള്പ്പെടെ വിവേചനം നേരിടുന്നുവെന്ന് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്ഥാപനങ്ങള് കൂടുതലുള്ളത് മുസ്ലിം സമുദായത്തിനാണെന്നും ഈഴവ സമുദായത്തിന് എന്തെങ്കിലും കിട്ടട്ടേയെന്ന് കരുതി പറഞ്ഞപ്പോള് കൊടുവാള് കൊണ്ട് ചിലര് ഇറങ്ങുകയാണെന്നും വെള്ളിപ്പള്ളി നടേശന് പറഞ്ഞു.
നമുക്ക് ഒരു സ്കൂള്പോലും തന്നിട്ടില്ല. താന് മുസ്ലിം വിരുദ്ധനല്ലെന്നും എസ്എന്ഡിപി യോഗത്തിന്റെ മുഴുവന് കേസും നടത്തുന്നത് കൊല്ലത്തെ നിസാര് എന്നയാളാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അധിക്ഷേപ പരാമർശവും വെള്ളാപ്പള്ളി നടേശന് നടത്തി. കേരളം കണ്ടതില്വെച്ച് ഏറ്റവും പരമ പന്നനാണ് വി ഡി സതീശന്. പ്രതിപക്ഷ നേതാവ് എന്ന നിലയില് മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോ.ഈഴവ വിരോധിയാണ് വി ഡി സതീശന്. ഈഴവനായ കെ സുധാകരനെ ഒതുക്കി. മുഖ്യമന്ത്രിയാകാന് നടക്കുകയാണ്. സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Content Highlights: vellappally natesan against V D Satheesan