പത്തനംതിട്ടയിൽ വൃദ്ധന് നേരെ മകൻ്റെയും മരുമകളുടെയും ക്രൂര മർദ്ദനം; പൈപ്പ് കൊണ്ടും കമ്പ് കൊണ്ടും മർദ്ദനം

മകന്‍ സിജുവും മരുമകള്‍ സൗമ്യയുമാണ് മര്‍ദ്ദിച്ചത്

പത്തനംതിട്ട: പത്തനംതിട്ടയില്‍ മകനും മരുമകളും വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചു. പൈപ്പ് കൊണ്ടും കമ്പ് കൊണ്ടുമാണ് വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചത്. പത്തനംതിട്ട പറക്കോട് ആണ് സംഭവം. 66 കാരന്‍ തങ്കപ്പനാണ് മര്‍ദ്ദനമേറ്റത്. മകന്‍ സിജുവും മരുമകള്‍ സൗമ്യയുമാണ് മര്‍ദ്ദിച്ചത്. അടൂര്‍ പൊലീസ് ഇരുവര്‍ക്കും എതിരെ കേസെടുത്തു. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

Content Highlights- Old man brutally beaten by son and daughter-in-law in Pathanamthitta;

To advertise here,contact us