തെക്കന്‍ ചൈനയില്‍ വിഫ ചുഴലിക്കാറ്റ്; ശക്തിപ്രാപിക്കുന്നു, കേരളത്തില്‍ നാളെ മുതല്‍ പെരുമഴക്കാലം

നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: തെക്കന്‍ ചൈനയില്‍ ഉണ്ടായ വിഫ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റന്നാളും വിവിധ ജില്ലകള്‍ക്ക് അതിശക്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര ചുഴലിക്കാറ്റായ വിഫ ചക്രവാതചുഴിയായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചു. ഇതിന്റെ സ്വാധീനത്തില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നത് ആണ് നിലവില്‍ മഴ കനക്കാന്‍ കാരണം. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യത ഉള്ളതിനാല്‍ കേരള കര്‍ണാടക- ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് 27 വരെ തുടരും.

content highlights: Cyclone Vifa strengthens; Heavy rains to hit Kerala from tomorrow

To advertise here,contact us