റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റു; നെടുമങ്ങാട് പത്തൊമ്പതുകാരൻ മരിച്ചു

കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങിവരവെയാണ് അപകടം

തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി പത്തൊമ്പതുകാരനായ അക്ഷയ് ആണ് മരിച്ചത്. റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുത ലൈൻ റോഡിൽ പൊട്ടി വീണ് കിടന്നതാണ് അപകട കാരണം. കാറ്ററിം​ഗ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരവെയാണ് റോഡ‍ിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ തട്ടി യുവാവ് മരിച്ചത്. ബൈക്കിൽ തിരികെ വരുമ്പോഴായിരുന്നു അപകടം. അക്ഷയ് ആണ് വണ്ടി ഓടിച്ചത്. പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. 3 പേർ ബൈക്കിൽ ഉണ്ടായിരുന്നു.

ഡി​ഗ്രി വിദ്യാർത്ഥിയാണ് അപകടത്തിൽ മരിച്ച അക്ഷയ്. വെഞ്ഞാറമൂട്ടിലെ കാറ്ററിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അക്ഷയ്. അപകടത്തിൽപ്പെട്ട അക്ഷയ് വലതുഭാഗത്തേക്ക് വീഴുകയായിരുന്നു. രക്ഷപ്പെട്ട രണ്ടുപേരും ഇടതുഭാഗത്തേക്കാണ് തെറിച്ചുവീണത്. അതിനാൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഒപ്പം ഉണ്ടായിരുന്നത് സുഹൃത്തുക്കളായ അമൽനാഥ്, വിനോദ് എന്നിവർക്ക് പരിക്കേറ്റില്ല. സമീപത്തുണ്ടായിരുന്ന ഇറച്ചിവെട്ടുകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പോസ്റ്റ് പൊട്ടി വീണ് കിടന്നത് ആരും കണ്ടില്ലെന്നും കെഎസ്ഇബിയുടെ അനാസ്ഥയാണ് മരണകാരണമെന്നും വാർഡ് മെമ്പർ പി എം സുനിൽ റിപ്പോർട്ടറിനോട് പ്രതികരിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ കെഎസ്ഇബിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ നടപടി ഉണ്ടായില്ലെന്നും വാർഡ് മെമ്പർ കുറ്റപ്പെടുത്തി. പഞ്ചായത്ത് പരാതി കൊടുത്തിട്ടും നടപടി എടുക്കാൻ തയ്യാറാവുന്നില്ലെന്നും പഞ്ചായത്ത് അം​ഗം കൂട്ടിച്ചേർത്തു. നിരവധി മരങ്ങൾ ഇനിയും പൊട്ടിവീഴാറായ നിലയിലാണെന്നും അടിയന്തര നടപടി വേണമെന്നും വാർഡ് അം​ഗം ആവശ്യപ്പെട്ടു.

Content Highlights: 19-year old boy from Nedumangad died after being electrocuted by a power line while lying on the road

To advertise here,contact us