താൻ കൈകൾ ശുദ്ധമാക്കി വിളക്ക് കൊളുത്തിയതുകൊണ്ട് ആർക്കും ദോഷമില്ലല്ലോ?; ജീവിക്കാന്‍ വിടൂ: സുരേഷ് ഗോപി

'കുളിച്ച്, ശുദ്ധമാക്കുന്നതില്‍ കാര്യമുണ്ടോ എന്ന് ചോദിക്കുന്നതില്‍ പ്രൊപ്പഗാണ്ടയുണ്ട്. അതിനൊപ്പം ജീവിക്കാന്‍ കഴിയില്ല'

കൊച്ചി: നിലവിളക്ക് കൊളുത്തുന്നതിനും കേക്ക് മുറിച്ചതിനും മുന്‍പായി കൈകഴുകിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. താന്‍ ശുദ്ധമാക്കി വിളക്കുകൊളുത്തി എന്നതുകൊണ്ട് ആര്‍ക്കും ഒരു ദോഷവുമില്ലല്ലോ എന്ന് സുരേഷ് ഗോപി ചോദിച്ചു. കൊവിഡ് കാലത്ത് കൈകൊടുക്കരുത്, ഹഗ്ഗ് ചെയ്യരുത് എന്നാണ് പഠിച്ചത്. അങ്ങനെ ബയോളജിക്കല്‍ നീഡാണെങ്കില്‍ നമ്മള്‍ അതിന് വഴങ്ങും. എന്നാല്‍ അതൊരു സ്പിരിച്വല്‍ നീഡാണെങ്കില്‍ അനുവദിക്കില്ല എന്നുപറയുന്നത് ഒരുതരം മുനവെപ്പാണെന്നും അത് തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു.

പല ക്ഷേത്രങ്ങളിലും താന്‍ ചുറ്റമ്പലത്തിന് അകത്ത് പ്രവേശിക്കാറില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ക്ഷേത്രങ്ങള്‍ എങ്ങനെയാണ് ശുദ്ധിയോടെവെച്ചിരിക്കുന്നതെന്ന് മുതിര്‍ന്നവര്‍ പഠിപ്പിച്ചിട്ടുണ്ട് എന്നതാണ് അതിന് കാരണം. ചില ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ താന്‍ എവിടെയൊക്കെയോ സ്പര്‍ശിച്ച് അശുദ്ധമായി എന്ന തോന്നല്‍ തനിക്ക് വരും. അങ്ങനെ ചിന്തിച്ചില്ലെങ്കില്‍ പ്രശ്‌നമല്ല. കുളിച്ച്, ശുദ്ധമാക്കുന്നതില്‍ കാര്യമുണ്ടോ എന്ന് ചോദിക്കുന്നതില്‍ പ്രൊപ്പഗാണ്ടയുണ്ട്. അതിനൊപ്പം ജീവിക്കാന്‍ കഴിയില്ല. അച്ഛനമ്മമാര്‍ എങ്ങനെയാണോ വളര്‍ത്തിയത് ആ വഴിക്ക് ജീവിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

നേരത്തേ പാപ്പന്റെയും ഗരുഡന്റെയും പ്രൊമോഷന് വന്നപ്പോള്‍ താന്‍ തന്നെയാണ് മുഴുവന്‍ കേക്കും മുറിച്ച് എല്ലാവര്‍ക്കും കൊടുത്തത്. തന്റെ കയ്യുടെ വൃത്തി താന്‍ തീരുമാനിക്കണം. അല്ലെങ്കില്‍ മറ്റുള്ളവരുടെ ആരോഗ്യത്തെ താന്‍ മാനിക്കുന്നില്ലെന്ന് പറയില്ലേ? ആരുടേയും കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Content Highlights- Suresh Gopi reaction over hand washing controversy

To advertise here,contact us