നോക്കാൻ പറ്റില്ലെങ്കിൽ തിരിച്ച് ഏൽപിക്കാൻ പറഞ്ഞതാണ്; ബന്ധം ഒഴിഞ്ഞാൽ കൊല്ലുമെന്നാണ് പറഞ്ഞത്: അതുല്യയുടെ അമ്മ

വിവാഹം കഴിച്ച അന്ന് മുതല്‍ മകളെ ഭര്‍ത്താവ് സതീഷ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് അതുല്യയുടെ അമ്മ

കൊല്ലം: വിവാഹം കഴിച്ച അന്ന് മുതല്‍ മകളെ ഭര്‍ത്താവ് സതീഷ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് ഷാര്‍ജയില്‍ ജീവനൊടുക്കിയ അതുല്യയുടെ അമ്മ. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ സതീഷ് അതുല്യക്ക് സ്വസ്ഥത നല്‍കിയിട്ടില്ല. മദ്യപിച്ചെത്തി സ്ഥിരം മര്‍ദിച്ചിരുന്നു.പലഘട്ടങ്ങളിലും സതീഷ് ഉപദ്രവിക്കുന്ന വീഡിയോ അതുല്യ അയച്ചു നല്‍കിയിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ വീഡിയോ അയച്ചിരുന്നുവെന്നും അതുല്യയുടെ അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

സ്വന്തം വീട്ടില്‍ മകള്‍ വരുന്നതിലും സതീഷ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. കൂടെ പഠിച്ചിരുന്നവരോട് അതുല്യ സംസാരിച്ചിരുന്നത് അവന് ഇഷ്ടമായിരുന്നില്ല. തിരികെ വീട്ടില്‍ എത്തിയാല്‍ ഇതിന്റെ പേരിലും സതീഷ് ഉപദ്രവിച്ചിരുന്നു. നോക്കാന്‍ പറ്റില്ലെങ്കില്‍ മകളെ തിരിച്ച് നല്‍കാന്‍ പറഞ്ഞതാണ്. പലതവണ ഇക്കാര്യം പറഞ്ഞു. ബന്ധം ഒഴിയില്ലെന്നാണ് അവന്‍ പറഞ്ഞത്. അവള്‍ ഇട്ടിട്ടുപോയാല്‍ കൊല്ലുമെന്ന് പറഞ്ഞിരുന്നതായും അമ്മ പറഞ്ഞു. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല. അവളെ സതീഷ് കൊന്നതാണെന്നും അമ്മ പറഞ്ഞു.

Content Highlights- Mother of athulya who killed herself in sharjah against satheesh

To advertise here,contact us