പതിനേഴാം വയസിൽ ഉറപ്പിച്ച വിവാഹം; കല്യാണം കഴിഞ്ഞത് മുതൽ പ്രശ്നങ്ങൾ; അതുല്യ നേരിട്ടത് കടുത്ത ശാരീരിക പീഡനം

മൂന്ന് മാസം മുൻപാണ് അതുല്യ നാട്ടില്‍ നിന്ന് ഷാർജയിലേക്ക് പോയത്

ഷാര്‍ജ: ഷാർജയിലെ ഫ്ളാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പതിനേഴാം വയസിലായിരുന്നു സതീഷുമായുള്ള അതുല്യയുടെ വിവാഹം ഉറപ്പിച്ചത്. കല്യാണം കഴിഞ്ഞതു മുതല്‍ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സതീഷ് അതുല്യയെ മർദിക്കുന്നതും പതിവായിരുന്നു. മൂന്ന് മാസം മുൻപാണ് അതുല്യ നാട്ടില്‍ നിന്ന് ഷാർജയിലേക്ക് പോയത്.

ഇരുവരുടെയും മകൾ നാട്ടിൽ നാട്ടില്‍ പഠിക്കുകയാണ്. അച്ഛന്‍ എന്നു പറഞ്ഞാല്‍ കുട്ടിക്ക് ഭയമാണ് എന്നാണ് ബന്ധുക്കൾ പറയുന്നത്. സതീഷ് സ്ഥിരമായി മദ്യപിച്ചിക്കുമായിരുന്നു. മദ്യം കഴിച്ച് അതുല്യയെ മർദിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. രാത്രി ക്രൂരമായി മർദിക്കുകയും രാവിലെ ഒന്നും ഓർമ്മയില്ലെന്ന് പറയുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു

അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനമാണെന്ന് തെളിയിക്കുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ഇതിൽ സതീഷ് കസേര ഉയർത്തി അതുല്യയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. ശരീരത്തിലേറ്റ ചതവുകളുടേയും മുറിവുകളുടേയും പാടുകൾ അതുല്യ തന്നെ പകർത്തിയിരുന്നു. ഇതും പുറത്തുവന്നിട്ടുണ്ട്.

കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിനെയാണ് ഇന്ന് ഷാർജയിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു.

ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്. മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Kollam Native Athulya Died Because of her Husbands's Harrasment

To advertise here,contact us