മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

സ്‌കൂളിൽ നടന്ന കൗൺസിലിങിലാണ് സംഭവം പുറത്തറിഞ്ഞത്

മലപ്പുറം: വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്. സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന നെയ്യൻ അബൂബക്കർ സിദ്ധീഖിനെതിരെയാണ് പൊലീസ് പോക്‌സോ കേസെടുത്തത്. 2023-25 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അന്ന് പ്രധാനാധ്യാപകനായിരുന്ന പ്രതി ലൈംഗികമായി ചൂഷണം ചെയ്തത്. സ്‌കൂളിൽ നടന്ന കൗൺസിലിങിലാണ് സംഭവം പുറത്തറിഞ്ഞത്. കൊണ്ടോട്ടി സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും കൊണ്ടോട്ടി പൊലീസ് വ്യക്തമാക്കി.

Content Highlights: pocso case filed against rtd hm at malappuram

To advertise here,contact us