'പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ പ്രതീക്ഷകൾ…'; ഇന്ന് വിഎസിന്റെ വിവാഹ വാർഷികം

വിഎസിന്റെ വിവാഹ വാർഷികത്തിൽ കുറിപ്പുമായി മകൻ വി എ അരുൺ കുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിവാഹ വാർഷിക ദിനത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി മകൻ. ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികമാണെന്ന് പറഞ്ഞുകൊണ്ടാണ് വി എ അരുൺ കുമാറിന്റെ കുറിപ്പ്. 'പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…' എന്ന് അദ്ദേഹം കുറിച്ചു. 1967-ലാണ് ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽവെച്ച് വി എസ് അച്യുതാനന്ദനും കെ വസുമതിയും വിവാഹിതരായത്.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലാണ് വിഎസ്. കഴിഞ്ഞ മാസം 23 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന വി എസ് വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്. 102 വയസുളള വി എസ് അച്യുതാനന്ദൻ ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.

Content Highlights: wedding anniversary of v s achuthanandan

To advertise here,contact us