ലീഗ് അനുകൂലികളുടെ ആധിപത്യം; സുന്നി മഹല്ല് ഫെഡറേഷന്‍ പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു

ബഹാഉദ്ദീന്‍ മുഹമ്മദ് നദവിയെ വര്‍ക്കിങ് പ്രസിഡന്റായും അബ്ദു സമദ് പൂക്കോട്ടൂരിനെ വര്‍ക്കിങ് സെക്രട്ടറിയായും നിയമിച്ചു

മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന്‍ പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു. പ്രസിഡന്റായി കെ ആലിക്കുട്ടി മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറിയായി യൂ ഷാഫി ഹാജി, ട്രഷററായി അബ്ബാസലി തങ്ങള്‍ എന്നിവര്‍ തന്നെ തുടരും.

കമ്മിറ്റിയില്‍ സമസ്തയിലെ ലീഗ് അനുകൂലികളുടെ ആധിപത്യമാണ് കാണാന്‍ സാധിക്കുന്നത്. ബഹാഉദ്ദീന്‍ മുഹമ്മദ് നദവിയെ വര്‍ക്കിങ് പ്രസിഡന്റായും അബ്ദു സമദ് പൂക്കോട്ടൂരിനെ വര്‍ക്കിങ് സെക്രട്ടറിയായും നിയമിച്ചു. നാസര്‍ ഫൈസി കൂടത്തായിയെ ഓര്‍ഗനൈസിങ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, എം ടി അബ്ദുള്ള മുസ്‌ലിയാര്‍, യു എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവരാണ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍.

പി സി ഇബ്രാഹീം ഹാജി (വയനാട്), സി ടി അബ്ദുല്‍ ഖാദര്‍ ഹാജി (കാസര്‍ഗോഡ്), പ്രൊഫ. തോന്നക്കല്‍ ജമാല്‍ (തിരുവനന്തപുരം), ഇബ്രാഹിം കുട്ടി ഹാജി വിളക്കേഴം (ആലപ്പുഴ), ബദ്‌റുദ്ദീന്‍ അഞ്ചല്‍ (കൊല്ലം) എന്നിവരാണ് സെക്രട്ടറിമാര്‍.

Content Highlights: New state committe for Sunni Mahall Federation

To advertise here,contact us