പി എസ് ശ്രീധരന്‍പിള്ളയ്ക്ക് പുതിയ ദൗത്യം? തമിഴ്നാട് ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിച്ചേക്കും

എഴുത്തുകാരന്‍, അഭിഭാഷകന്‍ എന്നീ നിലകളിലെ പ്രശസ്തി പരിഗണിച്ചാവും രാജ്യസഭയിലേക്ക് പരിഗണിക്കുക

കോഴിക്കോട്: ഗോവ മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ പുതിയ ചുമതലകളിലേക്ക് നിയോഗിച്ചേക്കും. ഒഴിവ് വരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ പദവിയിലേക്ക് ശ്രീധരന്‍ പിള്ളയും പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന. അതല്ലെങ്കില്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നതും പരിഗണനയിലുണ്ട്. എഴുത്തുകാരന്‍, അഭിഭാഷകന്‍ എന്നീ നിലകളിലെ പ്രശസ്തി പരിഗണിച്ചാവും രാജ്യസഭയിലേക്ക് പരിഗണിക്കുക.

കഴിഞ്ഞ ദിവസമാണ് പി എസ് ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. പകരം ടിഡിപി നേതാവ് അശോക് ഗജപതി രാജുവിന് ചുമതല നല്‍കി. കാലാവധി പൂര്‍ത്തിയായതോടെയാണ് ശ്രീധരന്‍ പിള്ളയെ മാറ്റിയത്. മിസോറാം ഗവര്‍ണറായിരുന്ന ശ്രീധരന്‍പിള്ള 2021 ജൂലൈയിലാണ് ഗോവ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

Content Highlights: p s sreedharan pillai May be assigned to new duties as tamilnadu governor

To advertise here,contact us