കണ്ണൂര്: കടമ്പൂര് ഹയര്സെക്കന്ററി സ്കൂളില് ഇക്കൊല്ലവും കൊള്ളപ്പിരിവ്. കഴിഞ്ഞ വര്ഷം റിപ്പോര്ട്ടര് വാര്ത്തയ്ക്ക് പിന്നാലെ നിര്ത്തിവെച്ച ഡിജിറ്റല് ക്ലാസ് മുറിയിലേക്കുള്ള പണപ്പിരിവാണ് ഇക്കൊല്ലം വീണ്ടും നടത്തുന്നത്. ഡിജിറ്റല് ക്ലാസ് മുറിക്കായി ഓരോ വിദ്യാര്ഥിയില് നിന്നും 3000 രൂപ വീതമാണ് നിര്ബന്ധമായി പിരിക്കുന്നത്. ഡിജിറ്റല് ഫണ്ടെന്ന പേരിലാണ് പണപ്പിരിവ് നടത്തുന്നത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ഈ വിദ്യാഭ്യാസ കച്ചവടം നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രിക്കുള്പ്പെടെ പരാതി നല്കിയിട്ടും നടപടിയില്ലെന്ന് രക്ഷിതാക്കള് പറയുന്നു. വിദ്യാഭ്യാസ മന്ത്രിയോ വകുപ്പോ ഇടപെടുന്നില്ലെന്ന ആക്ഷേപം വിദ്യാര്ത്ഥികളുടെ മാതാപിതാക്കള് ഉന്നയിക്കുന്നുണ്ട്. പണത്തിന് മീതെ മന്ത്രിയും വകുപ്പും പറക്കില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ വര്ഷം സമാനരീതിയിലുള്ള അനധികൃത ഫണ്ട് പിരിവ് റിപ്പോര്ട്ടര് വാര്ത്തയാക്കിയിരുന്നു. പിന്നാലെ മാനേജ്മെന്റിന്റെ ഫണ്ട് പിരിവ് പാടില്ലെന്ന് നിര്ദേശം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര് (ഡിഡിഇ) നിര്ദേശം നല്കിയിരുന്നു. തുടര്ന്ന് പണപ്പിരിവ് നിര്ത്തിവെക്കുകയും ചെയ്തിരുന്നു. എന്നാല് ഈ ഉത്തരവ് നിലനില്ക്കെ ഉത്തരവിന് പുല്ലുവില നല്കി വീണ്ടും പണം പിരിക്കുകയാണ്.
Content Highlights: Kadambur HSS again digital Fund collection for digital room