അഗസ്ത്യമലയിലെ വാർത്ത കേന്ദ്രം; റേഡിയോ മല്ലന് വിട

എപ്പോഴും റേഡിയോയും തൂക്കി നടന്നതിനാല്‍ റേഡിയോ മല്ലന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്

തിരുവനന്തപുരം: കല്ലാര്‍ മൊട്ടമൂട് ആദിവാസി ഊരിലെ റേഡിയോ മല്ലന്‍ എന്നറിയപ്പെട്ടിരുന്ന മല്ലന്‍ കാണി അന്തരിച്ചു. 115 വയസ്സായിരുന്നു പ്രായമെന്നാണ് കരുതപ്പെടുന്നത്. വനത്തില്‍ ആദ്യമായി റേഡിയോ വാങ്ങിയത് മല്ലന്‍ കാണിയാണ്. എപ്പോഴും റേഡിയോയും തൂക്കി നടന്നതിനാല്‍ റേഡിയോ മല്ലന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

കാട്ട് മരുന്നുകളില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന മല്ലന്‍ അഗസ്ത്യമലയിലെ കാണികളുടെ വാര്‍ത്താ കേന്ദ്രം കൂടിയായിരുന്നു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടതുള്‍പ്പടെയുള്ള വാര്‍ത്ത കാണി സമൂഹം അറിഞ്ഞത് മല്ലന്റെ റേഡിയോയിലൂടെയായിരുന്നു. തെക്കന്‍ മലയോരത്തെ ഏറ്റവും പ്രായം കൂടിയ ആള്‍ കൂടിയായിരുന്നു മല്ലന്‍. ഭാര്യ നീലമ്മയുടെ മരണത്തിന് ശേഷം രണ്ട് മക്കളായിരുന്നു മല്ലനെ നോക്കിയിരുന്നത്. പ്രകൃതിയോട് ഏറെ അടുത്ത് നിന്ന മല്ലന് കാട്ടറിവും കാലാവസ്ഥ മാറ്റവുമെല്ലാം പ്രവചിക്കാനാവുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

Content Highlights- Agasthyamala News Center; Farewell to Radio Mallan

To advertise here,contact us