നെടുമങ്ങാട് പൂട്ടിയിട്ടിരുന്ന പൂളിന്റെ മതില്‍ ചാടി കടന്നു, നീന്തല്‍കുളത്തില്‍ വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു

കുശര്‍കോട് സ്വദേശികളായ ആരോമല്‍ (13),സിനില്‍ (14) എന്നിവരാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നീന്തല്‍ക്കുളത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുശര്‍കോട് സ്വദേശികളായ ആരോമല്‍ (13),സിനില്‍ (14) എന്നിവരാണ് മരിച്ചത്. വേങ്കവിളയിലെ നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.

ഏഴംഗസംഘമാണ് നീന്തല്‍ പരീശീലന കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്. പൂട്ടിയിട്ടിരുന്ന സ്വിമ്മിംഗ് പൂളിന്റെ മതില്‍ ഇവര്‍ ചാടി കടക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

content highlights: Students drown in swimming pool

To advertise here,contact us