മലപ്പുറം: മലപ്പുറത്ത് മൂന്ന് ദിവസം മുന്പ് കാണാതായ മധ്യവയസ്കനെ മരിച്ച നിലയില് കണ്ടെത്തി. മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി അന്വര് സാദത്തിനെയാണ് (58 ) മരിച്ച നിലയില് കണ്ടെത്തിയത്. രാമനാട്ടുകര പെരുമുഖത്തെ ആള്താമസമില്ലാത്ത വീട്ടുമുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്.
ഹെല്മെറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. ഇടതു കാലിന്റെ വിരലുകളും പൂര്ണ്ണമായും ഇല്ലാത്ത നിലയിലാണ്. അന്വര് സാദത്തിനെ ഉടമ നോല്ക്കാന് എല്പ്പിച്ച വീട്ടില് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്നടപടികള് സ്വീകരിച്ചു.
content highlights: Missing middle-aged man found dead