തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്ക് രാസലഹരി ഒഴുകുന്നു. ലഹരിക്കടത്തിന്റെ കേന്ദ്രങ്ങളായി വിമാനത്താവളങ്ങള് മാറുന്നു. തൂത്തുക്കുടി, തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര് വിമാനത്താവളങ്ങള് വഴിയാണ് ലഹരിക്കടത്ത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചാണ് ലഹരിക്കടത്ത് നടക്കുന്നത്. രാസലഹരി കണ്ടെത്താന് പരിശോധന ശക്തമാക്കാനാണ് കസ്റ്റംസിന്റെ നീക്കം. ലഹരിപരിശോധനയ്ക്ക് ഡോഗ് സ്കോഡിനെ വിന്യസിക്കാനാണ് നീക്കം.
അഫ്ഗാനിസ്ഥാനില് നിന്നും പാകിസ്താനില് നിന്നും രാസലഹരി നേരെ ഒമാനിലേത്തെത്തി അവിടെ നിന്നുമാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. തൂത്തുക്കുടി, തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര് വിമാനത്താവളങ്ങള് വഴിയാണ് ലഹരിക്കടത്ത് നടക്കുന്നത്. ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമുള്പ്പെടെ ഏറ്റവും പുതിയ സിന്തറ്റിക് ലഹരികളാണ് സംസ്ഥാനത്തേക്ക് എത്തുന്നത്.
ബംഗളുരുവിലടക്കം സിന്തറ്റിക് ലഹരികള് നിര്മ്മിക്കുന്നുണ്ട്. എന്നാല് കൂടുതല് ലഹരി വരുന്നത് വിദേശത്തുനിന്നാണ്. ഏറ്റവും കൂടുതല് ലഹരി പിടികൂടുന്നത് കരിപ്പൂര് വിമാനത്താവളത്തില് നിന്നാണ്. എക്സറേ സ്കാനിംഗില് രാസലഹരി കണ്ടെത്താനാവില്ല. നെടുമ്പാശേരിയില് കസ്റ്റംസിന് ഡോഗ് സ്ക്വാഡുണ്ട്. തിരുവനന്തപുരത്ത് ഡോഗ് സ്ക്വാഡില്ല. ഡോഗ് സ്ക്വാഡിനെ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും വിന്യസിക്കാനാണ് കസ്റ്റംസ് തീരുമാനം. പരിശീലനം ലഭിച്ച നായ്ക്കളെ കൊണ്ടുവന്നാല് ലഹരി കണ്ടുപിടിക്കാന് എളുപ്പമായിരിക്കുമെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. ഏറ്റവുമൊടുവില് തിരുവനന്തപുരം വിമാനത്താവളത്തില് നിന്ന് കസ്റ്റംസ് പിടികൂടിയത് 10 കിലോ ഹൈബ്രിഡ് കഞ്ചാവാണ്. രണ്ട് വിദ്യാര്ത്ഥികളില് നിന്നാണ് കണ്ടെത്തിയത്. പാല്പ്പൊടി ടിന്നിലും ഭക്ഷണത്തിലും കലര്ത്തിയാണ് രാസലഹരി കടത്തുന്നത്.
Content Highlights: Synthetic drugs flowing into Kerala through airports: Customs to deploy dog squad