മാവേലിക്കര സ്കൂളിലും 'പാദ പൂജ'; 101 അധ്യാപകരുടെ കാലുകൾ വിദ്യാർത്ഥികളെക്കൊണ്ട് കഴുകിച്ചു

അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ടാണ് കുട്ടികളെക്കാണ്ട് പൂജ ചെയ്യിപ്പിച്ചത്

ആലപ്പുഴ: മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും വിദ്യാർത്ഥികളെക്കൊണ്ട് 'പാദ പൂജ' ചെയ്യിച്ച് അധ്യാപകർ. അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ടാണ് കുട്ടികളെക്കാണ്ട് പൂജ ചെയ്യിപ്പിച്ചത്. സ്കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാർത്ഥികൾ കഴുകിയത്.

കാസർകോട് ബന്തടുക്കയിലും സമാന സംഭവമുണ്ടായിരുന്നു. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലായിരുന്നു സംഭവം. ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്. വിരമിച്ച 30 അധ്യാപകരുടെ കാലിൽ വിദ്യാർത്ഥികളെ കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജ ചെയ്യിക്കുകയായിരുന്നു.

വിദ്യാർത്ഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തിയ ചിത്രം പുറത്തുവന്നിരുന്നു. ശേഷം, കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാലിൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധം വ്യാപകമാവുകയാണ്.

Content Highlights: students did padapooja in mavelikkara school

To advertise here,contact us