കോഴിക്കോട്: കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ. കോഴിക്കോട് ജില്ലാ കോടതി വളപ്പിലാണ് മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വക്കീൽ ഗുമസ്തരുടെ കെട്ടിടത്തിനോട് ചേർന്നാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റുകളുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ് പോസ്റ്ററിലെ പ്രധാന ആവശ്യം. വെടിനിർത്തൽ പ്രഖ്യാപിക്കുക, ഓപ്പറേഷൻ കഗാർ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പോസ്റ്ററിൽ ഉന്നയിച്ചിട്ടുണ്ട്. ജൂൺ 21 കോഴിക്കോട് കൈരളി തീയേറ്റർ വേദി ഹാളിൽ നടന്ന പ്രതിരോധ കൺവെൻഷൻ പരിപാടിയുടെ പോസ്റ്ററാണ് കോടതി വളപ്പിൽ പതിച്ചിരിക്കുന്നത്.
പോസ്റ്റർ പതിച്ച സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് അന്വേഷണം അരംഭിച്ചിട്ടുണ്ട്. പോസ്റ്ററിൽ സംഘടനകളുടെ പേരുകളൊന്നും അച്ചടിച്ചിട്ടില്ല. ഏതാനും ദിവസം മുമ്പ് മാത്രം പതിച്ചതാണ് ഈ പോസ്റ്ററുകൾ എന്നാണ് പൊലീസിൻ്റെ നിഗമനം.
Content Highlights: Pro-Maoist poster on Kozhikode District Court premises; Police launch investigation