ആലപ്പുഴ: ചെന്നിത്തല നവോദയയിലെ പത്താംക്ലാസ് വിദ്യാര്ത്ഥിനിയെ ജീവനൊടുക്കിയ നിലയില് കണ്ടെത്തിയ സംഭവത്തില് വിശദമായ റിപ്പോര്ട്ട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്. കളക്ടര്, ജില്ലാ പൊലീസ് മേധാവി എന്നിവര്ക്കാണ് നേരിട്ട് റിപ്പോര്ട്ട് നല്കാന് മന്ത്രി നിര്ദേശം നല്കിയത്. സജി ചെറിയാന് പ്രിന്സിപ്പൽ ജോളി ടോമിയുമായി കൂടിക്കാഴ്ച്ച നടത്തി. വിവിധ വിഭാഗങ്ങളെ ഉള്പ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. റാഗിംഗ് സംബന്ധിച്ച സൂചനകള് നിലവില് ലഭ്യമായിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്ത്തു.
ഇന്ന് പുലർച്ചെയാണ് ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാര്ത്ഥിനി നേഹയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഭാഗത്താണ് കുട്ടിയെ മരിച്ച നിലയില് കണ്ടെത്തിയത്. നേഹ ദേശീയ തലത്തില് മത്സരിച്ച ബാസ്കറ്റ് ബോള് താരമാണ്. ആറാട്ടുപുഴയില് നിന്നുളള മത്സ്യത്തൊഴിലാളി കുടുംബാംഗമാണ് പെണ്കുട്ടി. റാഗിംഗ് ആരോപണമുണ്ടെങ്കിലും മരണകാരണം അതല്ലെന്നാണ് പൊലീസ് പറയുന്നത്.
Content Highlights: Saji Cherian demands a detailed report in Death of a student at Chennithala Navodaya