കൈക്കൂലിക്കേസ്; ഇ ഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖര്‍ കുമാറിന് മുൻ‌കൂർ ജാമ്യം

ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻ‌കൂർ ജാമ്യം നൽകിയത്

കൊച്ചി: വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലിക്കേസിൽ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് മുൻ‌കൂർ ജാമ്യം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻ‌കൂർ ജാമ്യം നൽകിയത്.

കൊല്ലത്തെ കശുവണ്ടി വ്യവസായിയായ അനീഷിന്റെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്. ഇതിലാണ് ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. കൈക്കൂലി വാങ്ങാൻ ഇടനില നിന്ന രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ പരാതിക്കാരൻ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയിൽ ശേഖർ കുമാർ പറഞ്ഞിരുന്നത്.

Content Highlights: Highcourt grants bail to ED assistant director on Bribe case

To advertise here,contact us