ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹ ബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാട്ടുപുഴ സ്വദേശിനി ആണ്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാന്നാര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആത്മഹത്യാക്കുറിപ്പുണ്ടെന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്. നേരത്തെ തന്നെ റാഗിങ് വിഷയൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും മരണ കാരണം അതല്ലെന്നാണ് പൊലീസ് പറയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights: Chennithala Navodaya school student found died at hostel

To advertise here,contact us