കളമശ്ശേരി എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

നിലവിൽ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്

കൊച്ചി: കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. അടിക്കാട് വെട്ടിതളിക്കുന്നതിനിടിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.

സ്വകാര്യ കമ്പനിയുടെ ഭൂമിയിലാണ് തലയോട്ടി കണ്ടെത്തിയത്. ഏറെ കാലമായി കാട് പിടിച്ച് കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് അസ്ഥികൾ കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. തലയോട്ടിയുടെയും അസ്ഥകളുടെയും കാലപ്പഴക്കം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനയും നടത്തും.

കാലപ്പഴക്കം കണ്ടെത്തിയാൽ ആ കാലത്തെ മിസിംഗ് കേസുകള്‍ പരിശോധിക്കാനാണ് പൊലീസിൻ്റെ നീക്കം. നിലവിൽ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. തലയോട്ടി കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ആശുപത്രിയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

Content Highlights- Skull and bones found on land near Kalamassery NIA office

To advertise here,contact us