പാലക്കാട് യുവാവ് ജീവനൊടുക്കിയ സംഭവം; കുറിപ്പില്‍ ഭാര്യയുടെയും ആണ്‍സുഹൃത്തിൻ്റെയും പേര്, ദുരൂഹതയെന്ന് കുടുംബം

കുഴല്‍മന്ദം മഹാത്മാഗാന്ധി സര്‍വീസ് സഹകരണ സംഘത്തിലാണ് മരിച്ചയാളുടെ ഭാര്യ ജോലി ചെയ്യുന്നത്

പാലക്കാട്: പാലക്കാട് കുഴല്‍മന്ദം സ്വദേശി മനോജ് കുമാര്‍ (40) ആത്മഹത്യചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ആത്മഹത്യകുറിപ്പില്‍ മരിച്ചയാളുടെ ഭാര്യയുടെയും ആണ്‍സുഹൃത്തിൻ്റെയും പേരുണ്ടെന്നാണ് ആരോപണം. കുഴല്‍മന്ദം മഹാത്മാഗാന്ധി സര്‍വീസ് സഹകരണ സംഘത്തിലാണ് മരിച്ചയാളുടെ ഭാര്യ ജോലി ചെയ്യുന്നത്. സംഘം പ്രസിഡന്റ് വിജീഷ് സഹദേവനും മരിച്ച മനോജ് കുമാറിന്റെ ഭാര്യ ചിത്രയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു.

വിവാഹമോചനത്തിനായി ഇരുവരും മനോജ് കുമാറിനെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു. ഇന്നലെ വൈകിട്ട് വിഷം കഴിച്ച മനോജ് കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായി ഇന്ന് രാവിലെയോടെ മനോജ് മരിക്കുകയായിരുന്നു. മകളെ നോക്കണമെന്നും ശേഷക്രിയ മകളെ കൊണ്ട് ചെയ്യിപ്പിക്കണമെന്നും അമ്മയ്ക്ക് ഓഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ. അതേ സമയം, ആരോപണവിധേയനായ വിജേഷ് കുടുംബത്തിൻ്റെ ആരോപണം തള്ളി. പണം ചോദിച്ച് ഭീഷണിപ്പെടുത്തിയില്ലെന്നാണ് വിജീഷ് വ്യക്തമാക്കുന്നത്.

Content Highlights- Palakkad youth commits suicide; family says wife and boyfriend's name in note, mystery

To advertise here,contact us