രാത്രിയില്‍ അസഭ്യം പറയാന്‍ വിളിച്ചത് പൊലീസ് സ്റ്റേഷനില്‍; തുടരെ കോളുകള്‍; കൈയ്യോടെ പിടികൂടി കല്ലമ്പലം പൊലീസ്

ഇന്നലെ രാത്രി ഒന്‍പത് മണി മുതല്‍ പതിനൊന്ന് മണിവരെ ജയചന്ദ്രന്‍ നിരന്തരം സ്റ്റേഷനില്‍ വിളിക്കുകയായിരുന്നു.

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ പ്രതി പിടിയില്‍. കല്ലമ്പലം സ്വദേശി ജയചന്ദ്രനാണ് പിടിയിലായത്. തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലാണ് ഫോണ്‍ വിളിച്ച് പ്രതി അസഭ്യം പറഞ്ഞത്. ഇന്നലെ രാത്രി ഒന്‍പത് മണി മുതല്‍ പതിനൊന്ന് മണിവരെ ജയചന്ദ്രന്‍ നിരന്തരം സ്റ്റേഷനില്‍ വിളിക്കുകയായിരുന്നു.

തുടരെ തുടരെ അസഭ്യം പറഞ്ഞ പ്രതിയ്ക്കായി പൊലീസ് ഇന്നലെ തന്നെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പ്രതി പൊതു സുരക്ഷയ്ക്ക് വീഴ്ച വരുത്തിയെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Content highlights: Called the police station at night to use obscene language; Kallambalam police caught him red-handed

To advertise here,contact us