ഹോട്ടല്‍ ഉടമ ജസ്റ്റിന്‌റെ കൊലപാതകം;രണ്ട് പേര്‍ പിടിയില്‍; ജസ്റ്റിന്‍ വന്ന സ്‌കൂട്ടറും കാണാനില്ല

കഫേ ഹോട്ടല്‍ ജീവനക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

തിരുവനന്തപുരം: തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ ഹോട്ടലുടമ ജസ്റ്റിന്‍ രാജിന്‌റെ കൊലപാതകത്തില്‍ രണ്ടുപേര്‍ പിടിയില്‍. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരാണ് പൊലീസിന്‍റെ പിടിയിലായത്. കഫേ ഹോട്ടല്‍ ജീവനക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേ സമയം ജസ്റ്റിന്‍ രാജിന്‌റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എട്ട് ജീവനക്കാരാണ് ജസ്റ്റിന്‌റെ ഹോട്ടലിലുള്ളത്. ഇതില്‍ രണ്ട് പേര്‍ ഹോട്ടലില്‍ എത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിന്‍ ഇടപ്പഴിഞ്ഞിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ സുഹൃത്തിന്‌റെ സ്‌കൂട്ടറിലാണ് പോയത്. എന്നാല്‍ ഈ സ്‌കൂട്ടറും കാണാനില്ല.

സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കൊലപാതകം നടന്ന സ്ഥലത്തെത്തി സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് വഴുതക്കാട് കേരള കഫേ എന്ന സ്ഥാപനത്തിന്റെ ഉടമയായ ജസ്റ്റിന്‍ രാജിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈശ്വരവിലാസം റോഡിന് സമീപത്തെ വീടിനു പുറകില്‍ നിന്നാണ് ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് ജസ്റ്റിന്റെ മൃതദേഹം കണ്ടെടുത്തത്.

സംഭവത്തില്‍ ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള കഫേയുടെ നാല് പാര്‍ട്ട്ണര്‍മാരില്‍ ഒരാളാണ് ജസ്റ്റിന്‍. ജസ്റ്റിനാണ് എല്ലാദിവസവും രാവിലെ അഞ്ച് മണിക്ക് ഹോട്ടല്‍ തുറക്കുന്നത്. ജസ്റ്റിനെ കാണാതായതിനെ തുടര്‍ന്ന് ഹോട്ടലിലെ മറ്റ് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് ജസ്റ്റിനെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി എം സത്യനേശന്റെ മകളുടെ ഭര്‍ത്താവാണ് ജസ്റ്റിന്‍ രാജ്.

content highlights : Hotel owner Justin's murder; two arrested; Justin's scooter missing

To advertise here,contact us