തിരുവനന്തപുരം കള്ളിക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; പത്തോളം പേര്‍ക്ക് പരിക്ക്

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ നെയ്യാര്‍ ഡാമിന് സമീപം കള്ളിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറുടെ കാല് കമ്പികള്‍ക്കിടയില്‍ കുടങ്ങിയത് ആശങ്കയുണ്ടാക്കി. ഫയര്‍ഫോഴ്‌സ് എത്തി അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്.

Content Highlights: KSRTC Bus Collide in Thiruvananthapuram kallikkad

To advertise here,contact us