ചുറ്റുമുള്ളത് അപകട മതിൽ; കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി കെട്ടിടത്തിന് ഗുരുതര അപകട ഭീഷണി

രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന കാന്റീനടക്കം അപകടാവസ്ഥയിലാണ്

കോഴിക്കോട്: ചുറ്റുമതിൽ ഇടിഞ്ഞുവീണതോടെ അപകട ഭീഷണിയിലായി കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം. ചുറ്റുമതിലിനോട്‌ ചേർന്ന് സ്വകാര്യ വ്യക്തി മണ്ണെടുത്തതോടെയാണ് മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മതിലിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പേ വാർഡിലെ രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റി. രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന കാന്റീനടക്കം അപകടാവസ്ഥയിലാണ്.

മിഠായിത്തെരുവിന് തൊട്ടടുത്താണ് കോട്ടപ്പറമ്പ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആശുപത്രി കെട്ടിടവും അപകടാവസ്ഥയിലായ മതിലും തമ്മിലുള്ള അകലം കേവലം ഒരു മീറ്റർ മാത്രമാണ്. മതിലിനപ്പുറത്തുള്ള ഭൂമിയിൽ ഒരു സ്വകാര്യ വ്യക്തി മണ്ണെടുത്ത് നിർമാണം തുടങ്ങിയതോടെ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ആശുപത്രിയുടെ കാന്റീൻ കെട്ടിടത്തോടടക്കം ചേർന്നുനിൽക്കുന്ന ഈ മതിൽ വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. നിർമാണത്തിന് കോർപ്പറേഷന്റെ ആവശ്യമായ അനുമതികൾ ഉണ്ടായിരുന്നില്ല എന്നാണ് ആരോപണം.

Content Highlights: kozhikode kottaparamb hospital building faces serious security issue

To advertise here,contact us