പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില് പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില് നടത്തിയ പ്രാഥമിക പരിശോധനയില് നിപ പോസിറ്റീവായിരുന്നു. പെരിന്തല്മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില് കഴിയുന്നത്. രോഗിയുമായി സമ്പര്ക്കമുണ്ടായവരോട് നിരീക്ഷണത്തില് പോകാന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര് നിര്ദേശം നല്കിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി. നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. നിപ സാഹചര്യത്തില് പാലക്കാട് തച്ചനാട്ടുകരയിലെയും കരിമ്പുഴയിലെയും ചില വാര്ഡുകളെ കണ്ടൈന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9,11 വാര്ഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്ഡുകളുമാണ് കണ്ടൈന്മെന്റ് സോണായി പ്രഖ്യാപിച്ചത്.
Content Highlights: Nipah Confirmed to palakkad native today