നാളെ സംസ്ഥാനത്ത് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് കെഎസ്‌യു പ്രതിഷേധം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് കെഎസ്‌യു പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്‌റെ പത്രക്കുറിപ്പില്‍ അറിയിച്ചു.

content highlights: KSU's educational bandh in the state tomorrow

To advertise here,contact us