'സംസ്ഥാനത്തെ തൊഴില്‍ മേഖല അതിഥി തൊഴിലാളികള്‍ കയ്യടക്കുന്നു' വിമർശനവുമായി സിപിഐ ആലപ്പുഴ സെക്രട്ടറി

ചാരുമൂട് സ്വദേശിയായ ഗ്രഹനാഥന്‍ ശശി ആത്മഹത്യ ചെയ്യേണ്ടി വന്നതും ഇതുമൂലമാണ്

ആലപ്പുഴ: സംസ്ഥാനത്ത് തൊഴില്‍ പ്രതിസന്ധി ഉണ്ടെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. തൊഴില്‍മേഖല അതിഥി തൊഴിലാളികള്‍ കയ്യടക്കുന്നുവെന്നും സംസ്ഥാനത്തെ ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എസ് സോളമന്‍ പറഞ്ഞു. സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ ഈ അവസ്ഥയെ ചൂഷണം ചെയ്യുകയാണ്. ചാരുമൂട് സ്വദേശിയായ ഗ്രഹനാഥന്‍ ശശി ആത്മഹത്യ ചെയ്യേണ്ടി വന്നതും ഇതുമൂലമാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എസ് സോളമന്‍ വ്യക്തമാക്കി.

അതേ സമയം,  മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി മൂലം ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത ശശിയുടെ മരണത്തിലെ അന്വേഷണത്തിലും സിപിഐ അതൃപ്തി അറിയിച്ചു. 'ശശിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. ഇടത് സര്‍ക്കാരിന്റെ പൊലീസ് നയമല്ല ഇത്. ക്വട്ടേഷന്‍ സംഘങ്ങളെയും ബ്ലേഡ് കമ്പനികളെയും നിയന്ത്രിക്കാന്‍ നാട്ടില്‍ നിയമമുണ്ട്. പൊലീസ് ഇതിന് നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നു.

Content Highlights- 'The employment sector in the state is being taken over by workers from other states'; CPI

To advertise here,contact us