രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ പ്രവേശനമില്ല; കാലടി സർവകലാശാലയിലെ നിയന്ത്രണങ്ങൾക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം

സര്‍ക്കുലര്‍ അംഗീകരിക്കാനാവില്ലായെന്നും സദാചാരചിന്താഗതിയുടെ ഭാഗമായ തീരുമാനമാണിതെന്നും എസ്എഫ്‌ഐ വ്യക്തമാക്കി

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാല ഹോസ്റ്റലിലും ക്യാംപസിലും ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. രാത്രി 9.30ന് ശേഷം ഹോസ്റ്റലില്‍ പ്രവേശിക്കരുതെന്ന് ഉള്‍പ്പടെയുള്ള നിയന്ത്രങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. സര്‍ക്കുലര്‍ അംഗീകരിക്കാനാവില്ലായെന്നും സദാചാരചിന്താഗതിയുടെ ഭാഗമായ തീരുമാനമാണിതെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. അഡ്വ. കെ എസ് അരുണ്‍കുമാര്‍ കണ്‍വീനറായ സിന്‍ഡിക്കേറ്റ് കമ്മിറ്റിയാണ് നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തത്.

Content Highlights- No entry into hostel after 9.30 pm; Students protest against restrictions at Kalady University

To advertise here,contact us